വാഷിങ്ടണ്‍: ബറാക് ഒബാമയുടെ ഭരണനേട്ടങ്ങളില്‍ എടുത്തു പറയേണ്ട ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ ഒബാമ കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മരവിപ്പിച്ചു. പ്രസിഡന്റായി അധികാരമേറ്റതിനു ശേഷം പുറപ്പെടുവിച്ച ആദ്യ ഉത്തരവിലാണ് ഒബാമ കെയറിന് അന്ത്യം കുറിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ ട്രംപിന്റെ മുഖ്യ വാഗ്ദാനങ്ങളിലൊന്നായിരുന്നു ഒബാമ കെയര്‍ അവസാനിപ്പിക്കുമെന്നത്.
ഉത്തരവായതോടെ ഇന്‍ഷൂറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നടപടി ക്രമങ്ങളും നിര്‍ത്തിവെച്ചു. ചെലവേറിയതും സമ്പന്നര്‍ മാത്രം ഉള്‍പ്പെട്ടിരുന്നതുമായ ആരോഗ്യ ഇന്‍ഷൂറന്‍സ് സാധാരണക്കാര്‍ക്കു കൂടി ലഭ്യമാക്കുന്നതായിരുന്നു ഒബാമ കെയറിന്റെ ലക്ഷ്യം. സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികളുമായി സഹകരിച്ച് നടത്തിയ പദ്ധതിയുടെ ശരിക്കുള്ള പേര് അഫോഡബിള്‍ കെയര്‍ ആക്ട് എന്നായിരുന്നു. എന്നാല്‍ എതിരാളികള്‍ കളിയാക്കിയ ഒബാമ കെയര്‍ എന്ന പേരാണ് ജനങ്ങള്‍ക്കിടയില്‍ പ്രചാരം നേടിയത്.