X

ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശജോലിക്കാരെ പുറത്താക്കും; ട്രംപ്

വാഷിങ്ടണ്‍: സ്വദേശി വത്കരണത്തിന്റെ ഭാഗമായി അമേരിക്കയിലെ ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികളെ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്ന് യുഎസ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

അണികളോടാണ് ഇക്കാര്യം അദ്ദേഹം വ്യ ക്തമാക്കിയത്. പ്രമുഖ അമേരിക്കന്‍ കമ്പനികളില്‍ എച്ച്1ബി വിസകളില്‍ ജോലിക്കെത്തിയ ആളുകളെ പിരിച്ചു വിടുമെന്നു ട്രംപ് വ്യക്തമാക്കി. അവസാന അമേരിക്കന്‍ പൗരന്റെ ജീവിതത്തിനായി ശക്തമായി പോരാടുമെന്നും ട്രംപ് പറഞ്ഞു. സിഡ്‌നി വേള്‍ഡ് എന്ന കമ്പനിയുടെ കാര്യം സൂചിപ്പിച്ചായിരുന്നു ട്രംപിന്റെ പ്രസ്ഥാവന.

പ്രചാരണ വേളയിലും കമ്പനികളില്‍ നിന്നും പുറത്താക്കപ്പെട്ട പൗരന്മാരുമായി സംസാരിച്ചിരുന്നു. വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍ക്ക് പകരമായി ജോലിയില്‍ പ്രവേശിച്ചത്. അത്തരത്തില്‍ ഇനി സംഭവിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. സിഡ്‌നി വേള്‍ഡും മറ്റ് രണ്ട് കമ്പനികളും അമേരിക്കന്‍ സ്വദേശികളെ പുറത്താക്കിയ ശേഷം വിദേശികളെ കുറഞ്ഞ ശമ്പളത്തില്‍ നിയമിച്ചിരുന്നു. ഇതിനെതിരെ നിയമ പോരാട്ടം നടക്കുകയാണ്. ഇക്കാ ര്യ ങ്ങള്‍ തെരഞ്ഞെടുപ്പ് വേളയില്‍ ട്രംപ് ഉയര്‍ത്തിക്കാട്ടിയിരുന്നു. തൊഴിലാളികള്‍ക്ക് എമിഗ്രേഷനില്ലാതെ താല്‍ക്കാലികമായി ജോലി അനുവദിക്കുന്നതാണ് എച്ച്1ബി വിസ. ഇത്തരം വിസയില്‍ ഒട്ടേറെ ഇന്ത്യക്കാരാണ് അമേരിക്കയിലെത്തിയത്. ട്രംപിന്റെ പ്രസ്താവനയോടെ യു എസിലെ ഇന്ത്യക്കാര്‍ ആശങ്കയിലായി.

chandrika: