വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭക്കെതിരെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ആളുകള്‍ക്കു ഒത്തുകൂടി സംസാരിക്കാനും നേരംപോക്കിനുമുള്ള ക്ലബ് മാത്രമാണ് യു.എന്‍ എന്ന് ട്രംപ് ആരോപിച്ചു. യു.എന്നിന് വലിയ സാധ്യതകളുണ്ടെങ്കിലും നിലവില്‍ അതിന്റെ പ്രവര്‍ത്തനം ലോകരാഷ്ട്രങ്ങളുടെ നന്മക്കു വേണ്ടി ഉതുകുന്നില്ല. നിലവില്‍ ആളുകള്‍ക്കു വര്‍ത്തമാനം പറഞ്ഞ് രസിക്കാനുള്ള ക്ലബ് മാത്രമാണ് യു.എന്‍ എന്നും ട്രംപ് ട്വിറ്ററിലൂടെ ആരോപിച്ചു. ഒബാമ ഭരണകൂടം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ ഇസ്രാഈലിനെതിരെ രക്ഷാസമിതി പ്രമേയം പാസാക്കിയ സംഭവത്തിനു പിന്നാലെയാണ് ഐക്യരാഷ്ട്രസഭയെ പരിഹസിച്ച് ട്രംപിന്റെ ട്വീറ്റ്. പ്രമേയം വീറ്റോ ചെയ്യാന്‍ ട്രംപ് പരസ്യമായി ആവശ്യപ്പെട്ടത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. എന്നാല്‍ താന്‍ അധികാരത്തിലേറുന്ന ജനുവരി 20നു ശേഷം ഐക്യരാഷ്ട്രസഭയില്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭക്കെതിരെ ട്രംപ്; നേരം പോക്കിനുള്ള ക്ലബ് മാത്രമെന്ന്
Tags: #donaldtrumpDonaldJTrump