ബഗ്ദാദ്: ഇറാഖിലെ കര്‍ബല നഗരത്തില്‍ ശിയാ തീര്‍ത്ഥാടകര്‍ക്കുനേരെയുണ്ടായ ട്രക്ക് ബോംബ് സ്‌ഫോടനത്തില്‍ എണ്‍പതിലേറെ പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. കര്‍ബലയില്‍ അര്‍ബഹീന്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്ന തീര്‍ത്ഥാടകര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഏറെയും ഇറാനില്‍നിന്നുള്ള തീര്‍ത്ഥാടകരാണെന്ന് റിപ്പോര്‍ട്ടുണ്ട്. ശിയാ തീര്‍ത്ഥാടകരുടെ ബസുകള്‍ നിര്‍ത്തിയിട്ടിരുന്ന പെട്രോള്‍ സ്‌റ്റേഷനിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് ഇടിച്ചുകയറ്റുകയായിരുന്നു. തലസ്ഥാനമായ ബഗ്ദാദില്‍നിന്ന് 120 കിലോമീറ്റര്‍ അകലെ ശോമാലി ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഇറാനികള്‍ക്കു പുറമെ, ബഹ്‌റൈനില്‍നിന്നുള്ളവരും ബസുകളിലുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ബഗ്ദാദിനും ബസ്വറക്കുമിടയിലുള്ള സ്റ്റേറ്റ് ഹൈവേയിലാണ് ആക്രമണുണ്ടായ പെട്രോള്‍ സ്‌റ്റേഷന്‍.
- 8 years ago
chandrika
Categories:
Video Stories
ഇറാഖില്‍ ട്രക്ക് ബോംബ് സ്‌ഫോടനം; 80 മരണം
Related Post