മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ ദുരന്തം വിതച്ച് ടെമ്പിന്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. ഫിലിപ്പീന്‍സിലെ ദ്വീപ് സമൂഹങ്ങളിലെ രണ്ടാമത്തെ വലിയ ദ്വീപായ മൈന്റ്‌നാവോ ദ്വീപിലാണ് ടെമ്പിന്‍ കനത്ത നാശം വിതക്കുന്നത്. 200 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. 160 പേരെ കാണാതായിട്ടുണ്ട്.
സബാനങ്കോ ഉപദ്വീപിലെ ലനാവോ ദെല്‍ നോര്‍ട്ടെ, ലനാവോ ദെല്‍ സുര്‍ പ്രവിശ്യകളില്‍ ഏകദേശം 70,000ത്തിലധികം ആളുകള്‍ ഭവനരഹിതരായതായാണ് വിവരം.
പൊലീസും പട്ടാളക്കാരും ഗ്രാമവാസികളും ചേര്‍ന്നാണ് ഗ്രാമത്തില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കി മൃതശരീരങ്ങള്‍ കണ്ടെടുക്കുന്നത്.