ഏതു വിഴ്ചയിലും സ്വതസിദ്ധമായ ന്യായീകരണം നടത്തി പിടിച്ചു നില്‍ക്കനാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുക. അടുത്ത കാലത്തുണ്ടായ തെരെഞ്ഞെടുപ്പ് തോല്‍വികളിലും പതിവു ന്യായീകരണ രീതി തന്നെയാണ് ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയയിലും സഖാക്കള്‍ സ്വീകരിച്ചത്. രാജ്യത്ത് ശാസിസം ശക്തിപ്പെടുന്ന കാലത്ത് മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുറവിളി ഉണ്ടായിട്ടും ഇടതുപക്ഷം അതു കേട്ടതായി നടിച്ചില്ല. എന്നാല്‍ സമീപകാലത്തുണ്ടായ കനത്ത തോല്‍വികളെ അവരെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.
ഇടതുപക്ഷത്തിന്റെ സ്ഥിരം ന്യായീകരണ ശ്രമങ്ങളെ കടുത്ത ഭാഷയില്‍ പരിഹസിക്കുന്ന ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി കഴിഞ്ഞു. ത്രിപുരയില്‍ കനത്ത തോല്‍വി ഏറ്റു വാങ്ങേണ്ടി വന്നിട്ടും തോറ്റത് പാര്‍ട്ടിയല്ല, ത്രിപുരയാണ് എന്ന് ന്യായീകരിച്ച് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച സി.പി.എം എം എല്‍ എ എം സ്വരാജിന്റെ നിലപാടുകള്‍ മുതല്‍ ഡി.വൈ.എഫ്.ഐ ഉണ്ടായിരുന്നെങ്കില്‍ ഗുജറാത്തില്‍ കലാപം ഉണ്ടാകുമായിരുന്നില്ല എന്ന നടന്‍ മമ്മുട്ടിയുടെ മുന്‍ പരാമര്‍ശം വരെ ട്രോന്മാര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ഇടതുപക്ഷ നിലപാടുകളെ പരിഹലിക്കുന്ന ട്രോളന്‍ അബു എന്ന ഫെയ്‌സ്ബുക്ക് പേജ് ഇക്കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു കൂട്ടായ്മയാണ്. ആട് ഒരു ഭീകരജീവി എന്ന സിനിമയിലെ അറക്കല്‍ അബു എന്ന കഥാപാത്രത്തെയാണ് ട്രോളന്‍ അബു ആക്കിയിട്ടുള്ളത്. അറക്കല്‍ അബു മലയാള സിനിമയിലെ വാര്‍പ്പ് മാതൃകയായ ഭീകര മുസ്ലിം സ്വത്വങ്ങളെ വളരെ രസകരമായി പോളിക്കുന്നുണ്ട്. അതിനാല്‍ തന്നെ അബു പേരില്‍ തന്നെ ഒരു മികച്ച ട്രോള്‍ ആണെന്ന് കരുതുന്നു.
അനേകം ട്രോള്‍ ഗ്രൂപ്പുകളും പേജുകളുമുള്ള ഫെയ്‌സ്ബുക്കില്‍ ഠൃീഹഹമി അയൗ പുതിയ ഒരു അനുഭവമായിരിക്കുമെന്നാണ് അഡ്മിന്‍ പാലനിലന്റെ അവകാശവാദം. നിലവിലുള്ള പേജുകളില്‍ ഭൂരിഭാഗവും പുറത്തുവിടുന്ന ട്രോളുകള്‍/ചളികള്‍ വംശീയത, മുസ്ലിം വിരുദ്ധത എന്നിവ നിറഞ്ഞതും, ഇടത് സവര്‍ണ്ണ പക്ഷത്ത് നിന്ന് കൊണ്ട് കീഴാള വിരുദ്ധ പ്രചരണങ്ങള്‍ക്ക് ആക്കം കൂട്ടുന്നവയുമാണ്. പൊതുബോധ നിര്‍മിതമായ സ്ത്രീ വിരുദ്ധതയെ തമാശയായിക്കണ്ട് അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട് പല പേജുകളും. ഹാസ്യം, വിമര്‍ശനം, രാഷ്ട്രീയ പക്വമായ പരിഹാസങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന എല്ലാ തരം ട്രോളുകളും പ്രോത്സാഹിപ്പിക്കുംഇവയില്‍ നിന്ന് വേറിട്ട് ഒരു ട്രോള്‍ അനുഭവം നല്‍കാന്‍ ശ്രമിക്കുകയാണ് Trollan Abu ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് അഡ്മിന്‍ പാനല്‍ പറയുന്നു.