X

52 ദിവസത്തെ ട്രോളിങ് നിരോധനം നാളെ അവസാനിക്കും : പ്രതീക്ഷയിൽ തീരം

സംസ്ഥാനത്ത് 52 ദിവസം നീണ്ട ട്രോളിങ് നിരോധനം നാളെ അർദ്ധരാത്രിയോടെ അവസാനിക്കും. തിങ്കളാഴ്ച അർദ്ധരാത്രി മുതൽ മത്സ്യബന്ധന ബോട്ടുകൾക്ക് കടലിലേക്ക് പോകാം . സംസ്ഥാനത്തെ ഏറ്റവും വലിയ ഫിഷിങ് ഹാർബറായ കൊല്ലം നീണ്ടകരയിലെ പാലത്തിന് കുറുകെ ഫിഷറീസ് വകുപ്പ് അധികൃതർ കെട്ടിയ ചങ്ങല തിങ്കളാഴ്ച അർദ്ധരാത്രിയോടെ അഴിച്ചുനീക്കും.ട്രോളിങ് നിരോധനത്തിനുശേഷമുള്ള ആദ്യ കൊയ്ത്തിൽ ചാകര വലനിറയ്ക്കുമെന്ന പ്രതീക്ഷയിലാണ് മൽസ്യത്തൊഴിലാളികൾ. തിങ്കളാഴ്ച അർദ്ധരാത്രിയിൽ കടലിൽ പോകുന്ന 36 അടി നീളമുള്ള നാടൻ ബോട്ടുകൾ ചൊവ്വാഴ്ച ഉച്ചയോടെ തിരിച്ചെത്തും.ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ തീരപ്രദേശത്തെ മൽസ്യബന്ധനത്തൊഴിലാളികളും ബോട്ടുടമകളും എല്ലാ തയ്യാറെടുപ്പും പൂർത്തിയാക്കിയിട്ടുണ്ട്. ബോട്ടുകളുടെ അറ്റകുറ്റപ്പണി പൂർത്തയാക്കി. ബോട്ടുകളിൽ ഡീസലും ഐസും സ്റ്റോക്ക് ചെയ്യുന്ന നടപടികൾ ഇന്നും നാളെയുമായി പൂർത്തിയാക്കും.

webdesk15: