ഈ മാസം ഒമ്പത് മുതല്‍ ജൂലൈ 30 വരെ ട്രോളിംഗ് നിരോധനം പ്രഖ്യാപിച്ചു. ഒമ്പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെയാണ് ട്രോളിങ് നിരോധനം. കേരളത്തിന്റെ പരിധിയില്‍ വരുന്ന 12 മൈല്‍ പ്രദേശത്താണ് ട്രോളിങ് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്.
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്താന്‍ തടസമില്ല. 4200 ഓളം മത്സ്യബന്ധന ബോട്ടുകള്‍ക്ക് നിരോധനം ബാധകമാകും. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ട്രോളിങ് നിരോധന സമയത്ത് സര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്‍കും. അയല്‍ സംസ്ഥാന ബോട്ടുകള്‍ നിരോധനം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് കേരള തീരം വിടണമെന്ന് മുന്നറിയിപ്പ് നല്‍കി.