ഫ്രാന്‍സ് ലോകകപ്പില്‍ പരാജയപ്പെട്ടതിന് അതിന്റെ താരം എംബാപ്പെയെ അധിക്ഷേപിച്ച ആര്‍.എസ്.എസ് സൈദ്ധാന്തികനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളോട് ട്രോള്‍. കറുത്ത എംബാപ്പെയെ കണ്ടാല്‍ ഏഴുദിവസം പനി പിടിച്ചുകിടക്കുമെന്നായിരുന്നു ടിജി മോഹന്‍ദാസിന്റെ പരിഹാസം. അതേസമയം ബി.ജെ.പി മുന്‍സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും കറുത്തിട്ടല്ലേ എന്നും അദ്ദേഹത്തെ കണ്ടാല്‍ പനി വരുമോ എന്നും മോഹന്‍ദാസിനോട് ചോദിക്കുന്നുണ്ട്. പ്രസ്താവനയെ ചെറ്റത്തരമെന്നാണ ്മറുനാടന്‍ മലയാളി ചാനല്‍ വിശേഷിപ്പിച്ചത്.
”സ്‌പോര്‍ട്‌സ് കാണേണ്ട സമയത്ത് കാണാതെ ശാഖയില്‍ പോയി ഇരുന്നാല്‍ ഇങ്ങനെയിരിക്കും….അയാളുടെ സൗന്ദര്യം അയാളുടെ ഫുട്‌ബോളില്‍ ആണ്…തന്റെ സൗന്ദര്യം ചാണക കുഴിയിലെ പുഴുവിന്റെയും ?? ” എന്നാണ ്മറ്റൊരു പോസ്റ്റ്.
ഈ വര്‍ഗ്ഗീയവാദിയെ പകല്‍ സമയത്ത് കണ്ടാല്‍ പോലും പ്രേതങ്ങള്‍ വരെ പേടിക്കും……അന്നേരമാ…?? ” മറ്റൊരു പോസ്റ്റ്.
മറ്റൊന്നിങ്ങനെയാണ്:-
”Dear TG Mohandas
ഫ്രാന്‍സില്‍ കറുത്ത വര്‍ഗക്കാര്‍ കുടിയേറിയതിന്റെ ചരിത്രമറിയാത്തവരാണ് ഇതൊക്കെ പറയുന്നതെന്നാണ് പ്രമുഖ ആക്ടിവിസ്റ്റ് മൃദുലദേവിയുടെ പരിഹാസം. അവരുടെ പോസ്റ്റില്‍നിന്ന്:
”
ആഫ്രിക്കന്‍ സമൂഹങ്ങളെ ലോകത്തിന്റെ വിവിധഭാഗങ്ങളിലേയ്ക്ക് അടിമകളായി കൊണ്ടുപോയിട്ടുണ്ടെന്നും ചെന്നെത്തിയ രാജ്യങ്ങളില്‍ കഴിയേണ്ടി വന്ന അവരുടെ പിന്മുറക്കാര്‍ എത്തിച്ചേര്‍ന്ന നാടിന്റെ ഭാഗമാവുകയും പുതിയ ജന സമൂഹമായി മാറുകയും ചെയ്തിട്ടുണ്ടെന്ന് ലോകത്തില്‍ മിക്കവര്ക്കും അറിയാം.എന്നാല്‍ അണ്ടിമുക്ക് ശാഖയുടെ അംഗങ്ങള്‍ ആ ശാഖയുടെ വാതിലിനപ്പുറം മറ്റൊന്നും കാണാത്തതിനാലും, അതുകൊണ്ട് തന്നെ ഇടപഴകി ലഭിക്കുന്ന സാമൂഹിക വിദ്യാഭ്യാസം കിട്ടാത്തതിനാലും ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കുന്ന ഇമ്മാതിരി നിലവാരം കുറഞ്ഞ പ്രസ്താവനകള്‍ ഇടയ്ക്കിടെ പുറപ്പെടുവിക്കാറുണ്ട്.
പ്രിയ അ.മു.ശാ. സെക്രട്ടറി,
ഫ്രാന്‍സ് കഴിഞ്ഞാല്‍ ഏറ്റവുമധികം ഫ്രഞ്ച് സംസാരിക്കുന്നവര്‍ ആഫ്രിക്കന്‍ സമൂഹങ്ങളാണ്. ഫ്രാന്‍സിന്റെ കോളനികളില്‍നിന്നുള്ള ഫ്രഞ്ച് സംസാരിക്കുന്ന. കറുത്ത വംശജര്‍ ലോകത്തിനു സമ്മാനിച്ച നവോത്ഥാന പ്രസ്ഥാനമാണ് നെഗ്രിട്യൂഡ്.സാമ്രാജ്യത്ത്വത്തിനെതിരെയും, വര്‍ണ വിവേചനത്തിനെതിരെയും, കല കൊണ്ടും, സാഹിത്യം കൊണ്ടും,, സാംസ്‌കാരികത കൊണ്ടും ഫ്രാങ്ക്‌ഫോണ്‍ ബുദ്ധിജീവികള്‍ ഉയര്‍ത്തിയ ഉണര്‍വ് ഇങ്ങ് ഇന്ത്യയില്‍ വരെ അലയടിച്ചെങ്കിലും അ. മു.ശ അംഗങ്ങള്‍ അതൊന്നുമറിയാതെ ഇപ്പോഴും കറുത്ത സാംസ്‌കാരികതയെ കറുത്ത പ്രേതങ്ങള്‍ ആയി മാത്രം വിവക്ഷിക്കുന്ന നിലവാരത്തില്‍ തന്നെ നില കൊള്ളുന്നു.
കൂട്ടത്തില്‍ എഴുത്തും വായനയും അറിയാവുന്ന മോഹന്‍ദാസിന്റെ വിവരം ഇതാണെങ്കില്‍ ‘അ. മു. ശാ ‘ യിലെ ബാക്കി അംഗങ്ങളുടെ നിലവാരം എന്തായിരിക്കും? പ്രിയ സെക്രട്ടറി താങ്കള്‍ ‘അ. മു. ശാ’ മിനിമം ഒരു കിണ്ടി മുക്ക് ശാഖയായെങ്കിലും ഉയര്‍ത്താന്‍ പണിയെടുക്കുവാന്‍ താത്പര്യപ്പെടുന്നു.