സിനിമയോ, സീരിയലോ, രാഷ്ട്രീയമോ എന്തു തന്നെയാകട്ടെ, അപ്പോള്‍ തന്നെ സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ ഇറങ്ങിയിരിക്കും. ഓരോ ട്രോളു കാണുമ്പോഴും ചിരിക്കപ്പുറത്തേക്ക് ഇത് സൃഷ്ടിച്ചവന്റെ കഴിവിനെയാണ് നമ്മള്‍ ചിന്തിക്കുക. ചിരിപ്പിച്ച് മുന്നേറുന്ന ട്രോളുകള്‍ നമ്മുടെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പുതിയ കണ്ടെത്തല്‍ വന്നിരിക്കുന്നത്. ട്രോളുകള്‍ കൊണ്ട് ഇങ്ങനെയും ചില ഉപയോഗങ്ങള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍.
ട്രോളുകള്‍ നിരന്തരം ചിരിപ്പിക്കുന്നത് മൂലം മനസ്സിന് സമാധാനവും സന്തോഷവും നല്‍കുന്നു.മാനസിക പിരിമുറുക്കത്തില്‍ നിന്ന് രക്ഷനേടിയും ചുറ്റുപാടുകളെ മനസ്സിലാക്കി മുന്നേറാനും ട്രോളുകള്‍ക്ക് കഴിയുന്നു. നിരീക്ഷണബോധം വര്‍ദ്ധിപ്പിക്കാന്‍ ഇവക്ക് കഴിയുന്നു. ട്രോളുകള്‍ സഹായിക്കുന്നത്
ട്രോളുകള്‍ ഉണ്ടാക്കുന്നവര്‍ക്ക് വിമര്‍ശനങ്ങളെ നേരിടാന്‍ കഴിയുന്നു. കൂടാതെ വായനയിലേക്ക് നയിക്കുന്നു. ജീവിതത്തിലെ പ്രയാസങ്ങളേയും പ്രശ്‌നങ്ങളേയും അതിജീവിച്ച് മുന്നോട്ട് പോകുന്നതിനും ട്രോളുകള്‍ സഹായിക്കുന്നുവെന്നതാണ് ഏറ്റവും വലിയ അത്ഭുതം.