X
    Categories: MoreViews

സണ്ണി ലിയോണിനെ കാണാനെത്തിയവരെ കുമ്മനത്തിന്റെ ജനരക്ഷായാത്രയില്‍ പങ്കെടുത്തവരാക്കി ബിജെപി; ട്രോളി സോഷ്യല്‍മീഡിയ

ഫോട്ടോഷോപ്പ് എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്ഥിതിഗതികള്‍ തങ്ങള്‍ക്കനുകൂലമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരാണ് ബിജെപി നേതൃത്വം.

ജെഎന്‍യുവില്‍ തുടങ്ങി പ്രധാനമന്ത്രിയുടെ ജര്‍മന്‍ സന്ദര്‍ശനം വരെ എത്തി നില്‍ക്കുന്ന ഫോട്ടോഷോപ്പ് വിവാദം വീണ്ടും ബിജെപിയെ പിടിച്ചുകുലുക്കിയിരിക്കുകയാണ്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്രയിലാണ് പുതിയ വിവാദം. കൊച്ചിയിലെത്തിയ സണ്ണിലിയോണിനെ കാണാന്‍ എത്തിയ ജനക്കൂട്ടത്തെ ഫോട്ടോഷോപ്പിലൂടെ കുമ്മനത്തിന്റെ ജനരക്ഷാ യാത്രയില്‍ പങ്കെടുത്തവരാക്കി മാറ്റിയിരിക്കുകയാണ് ബിജെപി.

പാര്‍ട്ടി നടത്തിയ ജനരക്ഷായാത്രക്ക് ആളില്ലാതായതോടെയാണ് പുതിയ നീക്കവുമായി ബിജെപി രംഗത്തുവന്നത്. എന്നാല്‍ ഫോട്ടോ വൈറലായതോടെ സമൂഹമാധ്യമങ്ങളില്‍ ബിജെപിക്കെതിരെ ട്രോള്‍മഴയാണ്.

ഔട്‌സ്‌പോക്കണില്‍

സണ്ണി ലിയോണിന്റെ ആരാധകരെ ബിജെപി ഏറ്റെടുത്തിരിക്കുകയാണ്. എന്നാല്‍ ലിയോണിന്റെ ദേശീയ അധ്യക്ഷയാക്കി കൂടെയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ബിജെപി അനൂകൂല ഫേസ്ബുക്ക് ട്രോള്‍ പേജായ ഔട്‌സ്‌പോക്കണില്‍ പോസ്റ്റു ചെയ്ത ചിത്രമാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയത്.

ട്രോളന്മാര്‍ സമൂഹമാധ്യമത്തില്‍ യഥാര്‍ത്ഥ ചിത്രത്തോടൊപ്പം അമിത് ഷായുള്ള വ്യാജ ചിത്രവും പങ്കുവെച്ച് വിഷയം ഏറ്റെടുത്തു. ഇതോടെ ഫേസ്ബുക്ക് പേജില്‍ നിന്ന് ഔട്‌സ്‌പോക്കന്‍ ചിത്രം പിന്‍വലിച്ചു.

chandrika: