റോഡ് ക്യാമറ ഇടപാടില്‍ വിവാദമായ ബന്ധങ്ങള്‍ സ്ഥിരീകരിച്ച് ട്രോയിസ് ഇന്‍ഫോടെക് കമ്പനി മാനേജിങ് ഡയറക്ടര്‍ ടി.ജിതേഷ്. സേഫ് കേരള പദ്ധതിയ്ക്കായി എസ്ആര്‍ഐടിയുമായി സഹകരിച്ചെന്നാണ് ജിതേഷ് കുമാര്‍ അറിയിചിച്ചിരിക്കുന്നത്. എസ്ആര്‍ഐടി എക്‌സിക്യൂട്ടീവ് ഡയറക്ടറായും ഊരാളുങ്കല്‍ കണ്‍സോര്‍ഷ്യം ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇരുകൂട്ടരുമായി ഇപ്പോള്‍ ബന്ധമില്ലെന്നുമാണ് വിശദീകരണം.
ക്യാമറ പദ്ധതിയില്‍ നേരിട്ടല്ലെങ്കിലും നിര്‍ണായക ഇടപെടല്‍ നടത്തിയ സ്വകാര്യ കമ്പനിയാണ് ടെക്‌നോപാര്‍ക്കിലെ ട്രോയിസ് ഇന്‍ഫോടെക്. പദ്ധതിയുടെ ഉപകരാറുകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന ആരോപണവും ഊരാളുങ്കല്‍ ബന്ധവും ഇതോടെ കൂടുതല്‍ ശക്തമാവുകയാണ്.