X

തിരുവനന്തപുരത്ത് പെണ്‍കുഞ്ഞിനെ ആറ്റിലെറിഞ്ഞ് കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് പെണ്‍കുഞ്ഞിനെ ആറ്റിലെറിഞ്ഞ് കൊന്നു. 40 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് നൂലുകെട്ട് ദിനത്തില്‍ പിതാവ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് പാച്ചല്ലൂര്‍ സ്വദേശി ഉണ്ണികൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകം മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരമായിരുന്നെന്നും പൊലീസ് പറഞ്ഞു.

Test User: