X

വിമാനത്താവളം വഴിയുള്ള സ്വര്‍ണകടത്ത്; പ്രതികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കോഫപോസ ചുമത്തി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ ആറു പ്രതികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കോഫപോസ ചുമത്തി. ഇതില്‍ മൂന്നു പ്രതികളെ ഇന്ന് പുലര്‍ച്ചെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യാനുള്ള ശ്രമിത്തിനിടെ മുഖ്യപ്രതികളില്‍ ഒരാളായ സുനില്‍ ഓടി രക്ഷപ്പെട്ടു.

തിരുവനന്തപുരം വിമാനത്താവളം വഴി പ്രതികള്‍ ചേര്‍ന്ന് 750 കിലോ സ്വര്‍ണം കടത്തിയെന്നാണ് ഡയറേക്ടറ്റേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. രാജ്യത്ത് തന്നെ നടന്ന ഏറ്റവും വലിയ സ്വര്‍ണ കടത്തുകളിലൊന്നാണ് തിരുവനന്തപുരം വിമാത്താവളം വഴി നടന്നതെന്ന് ഡിആര്‍ഐ പറയുന്നു. ഇതില്‍ ആറു പ്രതികള്‍ക്കെതിരെയാണ് കേന്ദ്ര ധനകാര്യമന്ത്രാലയം കോഫപോസ ചുമത്തിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ പ്രകാശ് തമ്പി, കഴക്കൂട്ടത്തെ അഭിഭാകഷനായ ബിജു മോഹന്‍, സ്വര്‍ണം കടത്തിയ സെറീന എന്നിവരെ പൊലീസ് വീടുകളില്‍ നിന്നും അറസ്റ്റ് ചെയ്തു.

സെറീനക്കൊപ്പം സ്വ!ര്‍ണം കടത്തുന്നതിനിടെ ഡിആര്‍ഐ പിടികൂടിയ സുനില്‍ ഇന്ന് രക്ഷപ്പെട്ടു. ഇപ്പോള്‍ പിടിയിലായ പ്രകാശ് തമ്പിയുടെ ബന്ധുവാണ് കെഎസ്ആര്‍ടിസി കണ്ടറായ സുനില്‍. പ്രകാശിനെ പിടികൂടിയ വിവരം അറിഞ്ഞ ഉടനെയാണ് സുനില്‍ രക്ഷപ്പെട്ടത്.

chandrika: