X

തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ ഇതുവരെ പിരിച്ചുകിട്ടിയത് ചെലവിനേക്കാള്‍ 236 കോടി രൂപ അധികം; ഇനിയും ഏഴുവര്‍ഷത്തെ കരാര്‍

തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ പാത നിര്‍മാണത്തിന് ചെലവായതിനേക്കാള്‍ 236 കോടിരൂപ പിരിച്ചെടുത്തതായി വിവരാവകാശ രേഖ. ടോള്‍ പിരിവിന്റെ കാലാവധി തീരാന്‍ ഇനിയും ഏഴ് വര്‍ഷമുണ്ട്. ദിനംപ്രതി 45,000 വാഹനങ്ങളെങ്കിലും ഇതിലൂടെ കടന്നു പോകുന്നുണ്ട്. ഇതുപ്രകാരം പ്രതിദിനം ശരാശരി 30 ലക്ഷം രൂപ ഇവിടെ നിന്ന് പിരിക്കുന്നു.

ഏഴ് വര്‍ഷം കൂടി ബാക്കി നില്‍ക്കെ ചെലവായതിന്റെ പത്ത് മടങ്ങ് തുക കരാര്‍ കമ്പനിക്ക് നേടാനാകുമെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്.

2012 മുതല്‍ ടോള്‍ പിരിച്ചു തുടങ്ങുന്ന ഇവിടെ നിന്ന് നിലവില്‍ 958.68 കോടി രൂപം ഇതിനകം നേടി. ദേശീയ പാത അതോറിറ്റിയും ടോള്‍ പ്ലാസ നടത്തിപ്പുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും തമ്മിലുളള കരാര്‍ പ്രകാരം 2028 ജൂലൈ 21 വരെ ടോള്‍ പിരിക്കാനാകും. എന്നാല്‍, മണ്ണുത്തി – ഇടപ്പള്ളി നാലുവരി പാതയുടെ നിര്‍മ്മാണത്തിന് കമ്പനിക്ക് ആകെ ചെലവായത് 721.17 കോടി രൂപയാണ്. അതായത് ഇതിനകം തന്നെ 236 കോടി രൂപ അധികം ലഭിച്ചതായി കണക്കുകള്‍ പറയുന്നു. ടോള്‍ കമ്പനിക്ക് മുടക്കുമുതലിനേക്കാള്‍ തുക തിരിച്ചുകിട്ടിയ സാഹചര്യത്തില്‍ കരാര്‍ കാലാവധി തികയും മുമ്പു തന്നെ ദേശീയപാത അതോറിറ്റി പാത ഏറ്റെടുക്കണമെന്നാണ് പൊതുപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ആവശ്യം.

web desk 1: