തൃശൂര്‍: വീടിന്റെ കോണിപ്പടിയില്‍ നിന്നും വീണ് രണ്ടു വയസ്സുകാരന് മരിച്ചു. തൃശൂര്‍ പൂച്ചട്ടി ശിവഗിരി നഗറിലെ അയനിക്കുന്നന്‍ വീട്ടില്‍ പ്രതീഷ്-വീനിത ദമ്പതികളുടെ മകന് ശ്രീദേവനാണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.
വീടിന്റെ ഒന്നാം നിലയിലെ കോണിപ്പടിയില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇന്നലെയാണ് മരിച്ചത്.