X
    Categories: MoreViews

ത്രിപുരയില്‍ ബിപ്ലവ് കുമാര്‍ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ എട്ടിന്

ത്രിപുര സംസ്ഥാന ബിജെപി പ്രസിഡന്റ് ബിപ്ലപ് കുമാര്‍ ദേബ് (ഇടത്) കാവല്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാറിനെ അഗര്‍ത്തലയില്‍ കണ്ടുമുട്ടിയപ്പോള്‍

അഗര്‍ത്തല: ത്രിപുര ബി.ജെ.പി അധ്യക്ഷന്‍ ബിപ്ലവ് കുമാര്‍ ദേബ് സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയാകും. മാര്‍ച്ച് എട്ടിനാണ് സത്യപ്രതിജ്ഞ. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളയാള്‍ മുഖ്യമന്ത്രിയാകുന്ന പശ്ചാത്തലത്തില്‍ ഗോത്രവര്‍ക്കാരനായ ഒരാളെ ഉപമുഖ്യമന്ത്രിയാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങള്‍ക്കായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നാളെ ത്രിപുരയിലെത്തും. ബി.ജെ.പിയുടെ നിയുക്ത നിയമസഭാ സമാജികരുമായി അദ്ദേഹം ചര്‍ച്ച നടത്തും. ഉപമുഖ്യമന്ത്രിയും മന്ത്രിമാരും ആരൊക്കെ എന്നതു സംബന്ധിച്ച് ചര്‍ച്ചയില്‍ തീരുമാനമെടുക്കും. ഇതിനു ശേഷമായിരിക്കും മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.
പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കും.മണിക് സര്‍ക്കാര്‍ മുഖ്യമന്ത്രി പദം രാജിവെച്ചെങ്കിലും അദ്ദേഹത്തോട് കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ തതാഗത റോയ് നിര്‍ദേശിച്ചിട്ടുണ്ട്. കാല്‍ നൂറ്റാണ്ടിന്റെ തുടര്‍ച്ചയായ ഇടതു ഭരണത്തിന് അന്ത്യം കുറിച്ചാണ് ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലേറുന്നത്. 60 അംഗ സഭയില്‍ ബി.ജെ.പിക്ക് 35ഉം സഖ്യകക്ഷിയായ ഐ.പി.എഫ്.ടിക്ക് എട്ട് സീറ്റുമാണുള്ളത്.

chandrika: