X
    Categories: indiaNews

ത്രിപുര നാളെ വിധിയെഴുതും

അഗര്‍ത്തല: ത്രിപുര നിയസഭാ തിരഞ്ഞടുപ്പിന്റെ പരസ്യ പ്രചാരണം സമാപിച്ചു. എട്ട് ജില്ലകളിലെ 60 മണ്ഡലങ്ങളിലേക്ക് നാളെയാണ് വോട്ടെടുപ്പ്. 3,328 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 259 സ്ഥാനാര്‍ഥികള്‍ ജനവിധി തേടും. ഇതില്‍ 31 പേര്‍ സ്ത്രീകളാണ്. സംസ്ഥാനത്ത് ആദ്യമായി കോണ്‍ഗ്രസും സി.പി.എമ്മും സഖ്യമായി മത്സരിക്കുന്നു എന്നതാണ് പ്രത്യേകത.

ഇടതുമുന്നണി 47 സീറ്റുകളിലും കോ ണ്‍ഗ്രസ് 13 ഇടത്തുമാണ് ജനവിധി തേടുന്നത്. ബി.ജെ.പിയുടെ 55 ഉം സഖ്യകക്ഷിയായ ഐ.പി.എഫ്.ടിയുടെ അഞ്ച് സ്ഥാനാര്‍ത്ഥികളും മത്സരംഗത്തുണ്ട്. ശക്തിതെളിയിക്കാനിറങ്ങുന്ന തൃണമൂല്‍ കോണ്‍ഗ്രസ് 28 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. 58 സ്വതന്ത്രരും ജനവിധി തേടുന്നു. 28.13 ലക്ഷം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. മാര്‍ച്ച് രണ്ടിനാണ് വോട്ടെണ്ണല്‍.

 

webdesk11: