X
    Categories: indiaNews

രാമക്ഷേത്രം ഉയര്‍ത്തി അമിത്ഷായും യോഗിയും : ത്രിപുരയില്‍ പോര് മുറുകി

ത്രിപുര നിയമസഭാതെരഞ്ഞെടുപ്പിന് ആറുദിവസം മാത്രം ശേഷിക്കേ പങ്കാളിത്ത പെന്‍ഷനും അക്രമവും അയോധ്യയുമെല്ലാം വിഷയം. പ്രചാരണത്തില്‍ മുന്‍പന്തിയില്‍ ഭരണത്തിലിരിക്കുന്ന ബി.ജെ.പി തന്നെയാണെന്നാണ് അവരുടെ മന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും കേന്ദ്രമന്ത്രിമാരുടെയും പങ്കാളിത്തം വ്യക്തമാക്കുന്നത്. കഴിഞ്ഞദിവസം ഹിന്ദുത്വതീപ്പൊരി നേതാവ് യോഗി ആദിത്യനാതെത്തി വിഷയം മതത്തിലേക്ക് തിരിച്ചുവിട്ടു. മുമ്പേ രാമക്ഷേത്രത്തെയും രാമനെയും എതിര്‍ത്തവരാണ ്‌കോണ്‍ഗ്രസും സി.പി.എമ്മും എന്നാണ് യോഗിയുടെ പ്രസംഗത്തില്‍ ഉയര്‍ന്നത്. അവര്‍ കാശി ക്ഷേത്ര ഇടനാഴിയെയും തടസ്സപ്പെടുത്തുന്നു. യോഗി പറഞ്ഞു. കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും മറ്റും ബി.ജെ.പിക്കായി എത്തി. വന്‍ജനാവലിയാണ് എല്ലാ റാലികളിലും തടിച്ചുകൂടുന്നത്. മുന്‍ മുഖ്യമന്ത്രി ബിപ്ലവ് ദേവ് വീണ്ടും പ്രചാരണത്തില്‍ സജീവമായിട്ടുണ്ട്. കേരളത്തില്‍ ഭരിക്കാന്‍ അറിയാത്തവരാണെന്നും അക്രമമാണ ്‌സി.പി.എമ്മിന്റെ മുഖമുദ്രയെന്നുമാണ ്ബിപ്ലവ് റാലിയില്‍ പ്രസംഗിച്ചത്. കോണ്‍ഗ്രസും സി.പി.എമ്മും ഇനിയും ത്രിപുരയില്‍ അധികാരത്തിലെത്തില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. കേരളത്തിലെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിര്‍ത്തലാക്കാന്‍ തയ്യാറുണ്ടോ എന്നാണ് രാജ്‌നാഥ് സിംഗ് ചോദിച്ചത്. കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചത് തങ്ങളുടെ സംസ്ഥാനങ്ങളെല്ലാം പദ്ധതി ഉപേക്ഷിച്ചുവെന്നാണ്.

സി.പി.എമ്മിന്റെ 20 വര്‍ഷത്തെ കടപുഴക്കിയാണ് ബി.ജെ.പി 2012ല്‍ ഇവിടെ അധികാരത്തിലേറിയത്. മുഖ്യമന്ത്രി മണിക്‌സര്‍ക്കാരിനെ പരാജയപ്പെടുത്തിയായിരുന്നു ബി.ജെ.പിയുടെ വരവ്. ബി.ജെ.പിയിലേക്ക് കൂട്ടത്തോടെ സി.പി.എമ്മുകാരുടെ ഒഴുക്കായിരുന്നു പിന്നീട്. ഭരണത്തില്‍ പക്ഷേ കാര്യമായൊന്നും ബി.ജെ.പി ക്ക് ചെയ്യാനായില്ല. ഇതേതുടര്‍ന്ന് ബിപ്ലവിനെ അടുത്ത തെരഞ്ഞെടുപ്പില്‍ മാറ്റുകയായിരുന്നു. പാര്‍ട്ടിയിലെ പോര് മുറുകുന്നതിനിടെയാണ് മൂന്നാമത്തെ തുടര്‍ഭരണത്തിനുള്ള അങ്കപ്പുറപ്പാട്. സി.പി.എം -കോണ്‍ഗ്രസ് സഖ്യത്തില്‍ 47 സീറ്റിലാണ ്ഇടതുപക്ഷം മല്‍സരിക്കുന്നത്. 19ല്‍ കോണ്‍ഗ്രസും. ഇരുവരും 6 സീറ്റുകളില്‍ പരസ്പരം മല്‍സരിക്കുന്നുണ്ട്. 60 ആണ് മൊത്തം സീറ്റുകള്‍. തൃണമൂലും ഏതാനും സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ സ്വന്തമായി നിര്‍ത്തിയിട്ടുണ്ട്.

Chandrika Web: