ഉപതെരഞ്ഞെടുപ്പ് നടന്ന പുതുപ്പള്ളിക്കൊപ്പം തന്നെ ചര്‍ച്ചയായ മറ്റൊരു നിയമസഭാ മണ്ഡലമുണ്ടായിരുന്നു അങ്ങ് ത്രിപുരയില്‍.
പുതുപ്പള്ളിയില്‍ വന്‍തോല്‍വി ഏറ്റുവാങ്ങിയ സി.പി.എമ്മിന് ത്രിപുരയിലെ സിറ്റിങ് സീറ്റായ ബോക്‌സാനഗറില്‍ കെട്ടിവെച്ച കാശും പോയി.
സിറ്റിങ് എം.എല്‍.എയായ ശംസുല്‍ ഹഖിന്റെ മരണത്തെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകന്‍ മിസാന്‍ ഹൊസൈനാണ് സിപിഎമ്മിന് വേണ്ടി മത്സരിച്ചത്. ബാക്‌സാനഗറില്‍ 34,146 വോട്ട് നേടി 30237 ഭൂരിപക്ഷത്തിനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ബി.ജെ.പിയുടെ തഫജ്ജല്‍ ഹൊസൈന്‍ വിജയിച്ചത്. സിപിഎമ്മിന്റെ മിസാന്‍ ഹൊസൈന് 3909 വോട്ടുകള്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളു.
ത്രിപുരയിലെ ധന്‍പുരിലൂം തോല്‍വിയാണ് സിപിഎമ്മിനെ കാത്തിരുന്നത്. പുതുപ്പള്ളിയില്‍ കുടുംബാധിപത്യവും കുടുംബ ക്വാട്ടയുമെല്ലാം ഉന്നയിച്ച് സിപിഎമ്മും ഇടതുപക്ഷവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് നേരെ ആക്രമണം നടത്തിയപ്പോള്‍, കോണ്‍ഗ്രസ് തിരിച്ച് ഓര്‍മിപ്പിച്ചത് ബോക്‌സാനഗറിലെ സ്ഥാനാര്‍ത്ഥിയെ ആയിരുന്നു.