ഇന്റര്‍നെറ്റ് സംവിധാനം ഇന്ത്യയില്‍ പുതിയതല്ലെന്നും മഹാഭാരതകാലത്ത് തന്നെ ഇന്ത്യയില്‍ ഇന്റര്‍നെറ്റും കൃത്രിമ ഉപഗ്രഹങ്ങളുമുള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ നിലവിലുണ്ടായിരുന്നുവെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ മണ്ടന്‍ പ്രസ്താവനയെ ട്രോളി ആഘോഷിച്ച് മലയാളികള്‍. മലയാളികളുടെ ഫെയ്‌സ്ബുക്ക് പോജായ ട്രോള്‍ മലയാളത്തിലും ട്രോള്‍ സംഘി തുടങ്ങി പേജുകളിലായി ബിപ്ലബിന്റെ മണ്ടത്തര പ്രസ്താവനയില്‍ ബിപ്ലബ് ദേവിെന ട്രോളി പൊങ്കലിയിട്ടത്.
മഹാഭാരത യുദ്ധത്തെ കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ അന്ധനായ ധൃതരാഷ്ട്രര്‍ക്ക് സഞ്ജയന്‍ പറഞ്ഞു കൊടുക്കുമായിരുന്നു. എന്നാല്‍ സഞ്ജയന്‍ യുദ്ധഭൂമിയില്‍ ഉണ്ടായിരുന്നുമില്ല. അല്ലാതെ തന്നെ വിവരങ്ങള്‍ നല്‍കാന്‍ സാധ്യമായത് ടെക്നോളജിയിലൂടെയും സാറ്റ്ലൈറ്റ് കമ്യൂണിക്കേഷനിലൂടെയുമായിരുന്നു എന്നാണ് ദേബ് പറഞ്ഞിരുന്നത്.