രാജ്യത്തോട് സ്‌നേഹമില്ലാത്തവരാണ് ഹിന്ദിയെ പൊതുഭാഷയായി അംഗീകരിക്കാത്തതെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ്. കഴിഞ്ഞ ആഴ്ച്ച ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമിത്ഷാ നടത്തിയ പരാമര്‍ശത്തെ അനുകൂലിച്ചാണ് ബിപ്ലവിന്റെ പരാമര്‍ശം. ‘ ഹിന്ദിയെ പൊതുഭാഷയാക്കുന്നത് മികച്ച തീരുമാനമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷ ഹിന്ദിയാണ് ബിപ്ലവ് കൂട്ടിച്ചേര്‍ത്തു.
200 വര്‍ഷം മുന്‍പ് ഇന്ത്യയില്‍ എത്തിയ ബ്രിട്ടീഷുകാരുടെ ഭാഷയെ പ്രോത്സാഹിപ്പിക്കുന്ന നമ്മള്‍ അത് മാറ്റാന്‍ സമയമായെന്നും ബിപ്ലവ് പറഞ്ഞു.
എന്നാല്‍ ഭാഷാ വിഷയത്തില്‍ സെപ്തംബര്‍ 20 ന് ഡിഎംകെ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.