ന്യൂഡല്‍ഹി: ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിവെച്ച മുത്തലാഖ് 18 മാസത്തിനകം നിരോധിക്കുമെന്ന് മുസ് ലിം വ്യക്തി നിയമ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ ഡോ. സയീദ് സാദിഖ്് വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടേണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുത്തലാഖ് നിരോധിക്കേണ്ടതില്ലെന്ന് രാജ്യത്തെ 3.5 കോടി മുസ്‌ലിം സ്ത്രീകള്‍ അഭിപ്രായം രേഖപ്പെടുത്തിയെന്ന് രണ്ട് ദിവസം മുമ്പ് കുറിപ്പിറക്കിയ ബോര്‍ഡാണ് പുതിയ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രത്തിന്റെ ഇടപെടല്‍ ആവശ്യമില്ലെന്ന് തറപ്പിച്ച് പറയുന്ന പ്രസ്താവനയില്‍ മുസ് ലിംകള്‍ തന്നെ പ്രശ്‌നം ചര്‍ച്ച ചെയ്ത് ഒന്നര വര്‍ഷത്തിനുള്ളില്‍ തീരുമാനമുണ്ടാക്കുമെന്ന് പറയുന്നു.
നേരത്തെ, ഒരു കൂട്ടം മുസ് ലിം സ്ത്രീകള്‍ മുത്തലാഖ്, ബഹുഭാര്യത്വം തുടങ്ങിയ രീതികള്‍ക്കെതിരെ പരാതികള്‍ നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം മുത്തലാഖ്, ബഹുഭാര്യത്വം വിഷയങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ ലിംഗവിവേചനം നേരിടുന്നുണ്ടോ എന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു.