മുത്തലാഖ് ബില്ല് പാസാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്‍. മുത്താലാഖ് നിയമത്തിന് പാര്‍ട്ടി അനുകൂലിക്കുന്നുണ്ടെങ്കിലും താന്‍ അനുകൂലിക്കുന്നില്ലെന്ന് ഹസ്സന്‍ പറഞ്ഞു. ഈ നിയമത്തിന് ഉദ്യേശം സ്ത്രീകളുടെ സുരക്ഷിതത്വമല്ലെന്നും ഏകീകൃത സിവില്‍ കോഡ് ലക്ഷ്യം വെച്ചുള്ളതാണെന്നും ഹസന്‍ പ്രതികരിച്ചു.
കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് അവതരിപ്പിച്ച ‘മുസ്ലിം സ്ത്രീകളുടെ വിവാഹ അവകാശ സംരക്ഷണ ബില്‍’ കഴിഞ്ഞ 28നാണ് ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കിയത്. മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കി മൂന്നുവര്‍ഷം തടവു ശിക്ഷ നല്‍കുന്നതാണ് പുതിയ ബില്‍.
പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ വന്‍ഭൂരിപക്ഷത്തോടെ സഭ തള്ളി. ബില്‍ അവതരിപ്പിക്കുന്നതിനെ സിപിഎം, കോണ്‍ഗ്രസ്, ആര്‍ജെഡി എന്നീ കക്ഷികള്‍ എതിര്‍ത്തു.