X

മുത്തലാഖ് കേസ്: ഹര്‍ജിക്കാരി ഇസ്രത്ത് ജഹാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

 

മുത്തലാഖിനെതിരെ നിരന്തരം കോടതി കയറിയ ഇസ്രത് ജഹാന്‍ ബിജെപിയില്‍ ചേര്‍ന്നു. ശനിയാഴ്ച ബംഗാളിലെ ബിജെപി നേതാക്കളുടെ സാന്നിധ്യല്‍ നടന്ന ചടങ്ങിലായിരുന്നു ഇസ്രത്ത് ജഹാന്‍ ബി.ജെ.പി യുടെ അംഗത്വം സ്വീകരിച്ചത്. ശനിയാഴ്ചയാണ് ഇസ്രത് ജഹാന്‍ ബിജെപിയില്‍ ചേര്‍ന്നത്. മുത്തലാഖ് വിഷയത്തില്‍ തന്റെ നിലപാട് ബിജെപി നിലപാടിനനുകൂലമായിരുന്നുവെന്ന് ഇസ്രത്ത് ജഹാന്‍ വെളിപ്പെടുത്തിയിരുന്നു.

ബിജെപി മഹിളാ മോര്‍ച്ചാ സംസ്ഥാന ധ്യക്ഷ ലോക്കെറ്റ് ചാറ്റര്‍ജിയാണ് ഇസ്രത് ജഹാനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. ഇസ്രത്ത് ജഹാന്‍ സാമ്പത്തിക പ്രതിസന്ധികളില്‍ കൂടിയാണ് കടന്നുപോകുന്നതെന്നും ഇവര്‍ക്ക് ജോലി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ലോകെറ്റ് ചാറ്റര്‍ജി പറഞ്ഞു. അതേസമയം ചരിത്രപരമായ തീരുമാനത്തിന് തുടക്കം കുറിച്ച ഇസ്രത്ത് ജഹാനി വേണ്ട പരിഗണന നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അവര്‍ ആരോപിച്ചു. ബിജെപിയില്‍ ചേരാന്‍ തീരുമാനമെടുത്തതിന് ഇസ്രത്തിനെ ലോകെറ്റ് ചാറ്റര്‍ജി അഭിനന്ദിച്ചു.

മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ തന്റെ ജീവിതം കൂടുതല്‍ ദുഷ്‌കരമായെന്ന് ഇസ്രത്ത് ജഹാന്‍ പറയുന്നു. ചിലര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ഇസ്രത്ത് പറയുന്നു.
ബംഗാള്‍ സ്വദേശിനിയായ ഇസ്രത്തിനെ ഭര്‍ത്താവ് മുര്‍ത്താസ ദുബായില്‍നിന്ന് ഫോണില്‍വിളിച്ച് മുത്തലാഖ് ചൊല്ലുകയായിരുന്നു. 2014 ഏപ്രിലിലാണ് 15 വര്‍ഷം നീണ്ട ദാമ്പത്യജീവിതം അവസാനിച്ചത്. എന്നാല്‍ ഈ മൊഴിചൊല്ലല്‍ തനിക്ക് സ്വീകാര്യമല്ലെന്നുകാണിച്ച് ഇസ്രത്ത് കോടതിയെ സമീപിക്കുകയായിരുന്നു. മുര്‍ത്താസയ്ക്കും ഇസ്രത്തിനും നാലുമക്കളാണുള്ളത്. ഇസ്രത്ത് ജഹാന്റേതടക്കം മുത്തലാഖിലൂടെ വിവാഹമോചിതരായ അഞ്ച് മുസ്‌ലിം സ്ത്രീകളുടേതുള്‍പ്പെടെ ഏഴ് ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് മുത്തലാഖ് നിരോധിച്ചത്‌

chandrika: