ന്യൂഡല്‍ഹി: മുത്തലാഖ് നിര്‍ത്തലാക്കാന്‍ കോടതി തീരുമാനം ഉണ്ടായില്ലെങ്കില്‍ മുത്തലാഖ് നിരോധിച്ചു കൊണ്ട് നിയമനിര്‍മ്മാണം നടത്തുമെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു.
ഹിന്ദുക്കള്‍ പരമ്പരാഗതമായി ചെയ്തു വന്നിരുന്ന ബാലവിവാഹവും സതിയും സ്ത്രീധന സമ്പ്രദായവുമൊക്കെ എടുത്തുകളഞ്ഞതു പോലെ മുത്തലാഖിലും സര്‍ക്കാരിന് കൈകടത്തേണ്ടി വരുമെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.
വാട്ട്‌സ് ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ മൊഴി ചൊല്ലുന്ന പരാതികളുള്‍പ്പടെയുള്ള കേസുകളില്‍ സുപ്രീം കോടതി വാദം കേട്ടിരുന്നു. സുപ്രീം കോടതി നിര്‍ണയിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേട്ടത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നേതൃത്വം നല്‍കുന്ന പ്രത്യേക ബെഞ്ചിന്റെ വിധി വരാനിരിക്കെയാണ് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവിന്റെ പ്രസ്താവന പുറത്തുവരുന്നത്.