X

നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ആരംഭിച്ചു; നിയന്ത്രണങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: എറണാകുളം, തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ആരംഭിച്ചു. കര്‍ശന നിയന്ത്രണങ്ങളാണ് പോലീസ്‌
ജില്ലകളില്‍ ഒരുക്കിയിരിക്കുന്നത്.

നിയന്ത്രണങ്ങള്‍ ഇങ്ങനെ

അവശ്യവസ്തുക്കള്‍ അടുത്തുള്ള കടയില്‍നിന്ന് മാത്രം

ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പത്തുമുതല്‍ ഒന്നുവരെ പ്രവര്‍ത്തിക്കാം.

വഴിയോര കച്ചവടം ജില്ലയില്‍ അനുവദനീയമല്ല.

പൊതുജനങ്ങള്‍ അവരുടെ വീടുകളുടെ അടുത്തുള്ള കടകളില്‍ നിന്നു മാത്രം ആവശ്യസാധനങ്ങള്‍ വാങ്ങേണ്ടതാണ്. അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് ദൂരെ യാത്ര അനുവദനീയമല്ല.

റേഷന്‍കടകള്‍, മാവേലി സ്റ്റോറുകള്‍, സപ്ലൈകോ, പാല്‍ ബൂത്തുകള്‍ തുടങ്ങിയവ അഞ്ചുവരെ പ്രവര്‍ത്തിക്കും

പത്രം, പാല്‍, തപാല്‍ വിതരണം എന്നിവ രാവിലെ 8 മണി വരെ അനുവദനീയമാണ്. പാല്‍ സംഭരണം ഉച്ചക്ക് 2 മണി വരെ നടത്താവുന്നതാണ്.

ഹോട്ടലുകളും റെസ്റ്റോറന്റുകളും രാവിലെ 8 മണി മുതല്‍ രാത്രി 7:30 മണി വരെ ഹോം ഡെലിവറി മാത്രമായി പ്രവര്‍ത്തിക്കാവുന്നതാണ്. പാഴ്സല്‍ സേവനം അനുവദിനീയമല്ല.

ഇലക്ടിക്കല്‍ (പ്ലംബിംഗ് / ടെലികമ്മ്യണിക്കേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടെക്നീഷ്യന്‍സിനു ജോലി സംബന്ധമായ അടിയന്തര ആവശ്യങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖ സഹിതം യാത്ര ചെയ്യാവുന്നതാണ്. ഹോം നേഴ്സുകള്‍, വീട്ടുപണികള്‍ക്കായി സഞ്ചരിക്കുന്നവര്‍ എന്നിവര്‍ ഓണ്‍ലൈന്‍ പാസ്സ് ലഭ്യമാക്കി യാത്ര ചെയ്യേണ്ടതാണ് .ഓണ്‍ലൈന്‍ പാസുകള്‍ pass.bsafe.kerala.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്.

പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, എടിഎമ്മുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍, ക്ലീനിക്കല്‍ സ്ഥാപനങ്ങള്‍, മെഡിക്കല്‍ ലാബുകള്‍ എന്നിവ സാധാരണഗതിയില്‍ പ്രവര്‍ത്തിക്കാവുന്നതാണ്.

ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ പാട്ടുള്ളതല്ല.

വിവാഹ ചടങ്ങുകള്‍ പരമാവധി മാറ്റി വെക്കേണ്ടതാണ്. ഒഴിവാക്കാനാവാത്ത വിവാഹങ്ങളും മരണാന്തര ചടങ്ങുകളും പരമാവധി 20 ആളുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് നടത്തേണ്ടതാണ്. മറ്റ് യാതൊരു വിധ ഒത്ത് കൂടലുകളും പാടില്ലാത്തതാണ് .

മലപ്പുറം ജില്ലയില്‍ തിങ്കള്‍ , ബുധന്‍ , വെള്ളി എന്നീ ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം ഒറ്റ അക്കത്തില്‍ വരുന്ന കാര്‍ഡുടമകള്‍ക്കും ചൊവ്വ, വ്യാഴം , ശനി എന്നീ ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം ഇരട്ട അക്കത്തില്‍ വരുന്ന കാര്‍ഡുടമകള്‍ക്കും അവശ്യവസ്തുക്കള്‍ വാങ്ങുന്നതിലേക്കായി മാത്രം യാത്ര അനുവദിക്കുന്നതാണ് .

കോവിഡ് 19 രോഗനിര്‍വ്യാപന / പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ , അവശ്യ സേവനം നല്‍കുന്ന മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ ഏറ്റവും കുറവ് എണ്ണം ജീവനക്കാരെ വെച്ച് മാത്രമേ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുളളു. ജീവനക്കാര്‍ അവരുടെ സ്ഥാപന മേധാവി നല്‍കുന്ന ഡ്യൂട്ടി ഓര്‍ഡര്‍ , ഐഡി കാര്‍ഡ് എന്നിവ യാത്രാ വേളയില്‍ കൈവശം സൂക്ഷിക്കേണ്ടതാണ്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് ജില്ലയിലേക്കുപ്രവേശിക്കാനും വിട്ടുപോകാനും പോലീസിന്റെ പ്രത്യേക പാസ് വേണം.

 

Test User: