2024ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ മത്സരിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി പറഞ്ഞു. അതിനായി ബി.ജെ.പിക്കെതിരെ ചെറിയ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും അവര്‍ കൂട്ടിചേര്‍ത്തു. യൂപി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും സമാജ്‌വാദി പാര്‍ട്ടിക്കാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയെന്നും അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഈ മാസം എട്ടിന് യൂപിയിലെത്തുമെന്നും മമത അറിയിച്ചു.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ യൂ.പിയില്‍ മത്സരിക്കുമെന്നും പ്രാദേശിക കക്ഷികള്‍ ഒരുമിച്ച് നിന്നാല്‍ 2024ല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നും മമത പറഞ്ഞു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലെ 42 സീറ്റിലും തൃണമൂല്‍ വിജയിക്കുമെന്നും ബി.ജെ.പിയുടെ 8 നേതാക്കള്‍ തൃണമൂലിലേക്ക് വരാന്‍ താത്പര്യം അറിയിച്ചിട്ടുണ്ടെന്നും മമത ബാനര്‍ജി പറഞ്ഞു.