X
    Categories: indiaNews

തൃണമൂലിലെ 14 കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. പാര്‍ട്ടി വിട്ട സുവേന്തു അധികാരിക്കും സഹോദരനും പിന്നാലെ 14 കൗണ്‍സിലര്‍മാരും പാര്‍ട്ടി വിട്ടു. കോണ്ടൈ മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലര്‍മാര്‍ക്കൊപ്പമാണ് സുവേന്തു അധികാരിയുടെ സഹോദരന്‍ സൗമേന്തു അധികാരി പാര്‍ട്ടി വിട്ടത്.

സുവേന്തു അധികാരിയാണ് ഇവരെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തത്. നേരത്തെ മമതാ സര്‍ക്കാരിലെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നിന്ന് സൗമേന്തുവിനെ നീക്കിയിരുന്നു.

നേരത്തെ സുവേന്തു അധികാരിയോടൊപ്പം പത്ത് എം.എല്‍.എമാരും ഒരു എം.പിയുമാണ് ബി.ജെ.പിയില്‍ അംഗത്വം സ്വീകരിച്ചത്.

 

 

web desk 1: