സര്‍ക്കാര്‍ പദ്ധതികളുടെ കുടിശിക വിട്ടു നല്‍കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് മഹാറാലി ഇന്ന്. ഡല്‍ഹി ജന്ദര്‍ മന്ദറില്‍ നടക്കുന്ന മഹാറാലിയില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകര്‍ ബസ്സിലാണ് പശ്ചിമബംഗാളില്‍ നിന്നും എത്തിയത്.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള നൂറു ദിനങ്ങളുടെ തൊഴില്‍ വേതനം, പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം സംസ്ഥാനത്ത് അനുവദിച്ച തുക തുടങ്ങിയവ അകാരണമായി കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെക്കുന്നുവെന്നാണ് ബംഗാള്‍ സര്‍ക്കാര്‍ ആരോപിക്കുന്നത്.പ്രതിഷേധം സംഘടിപ്പിക്കാന്‍ സ്‌പെഷ്യല്‍ ട്രെയിന് അനുവദിക്കണമെന്ന് റെയില്‍വേയോട് ആവശ്യപ്പെട്ടെങ്കിലും അത് നടന്നില്ല. തുടര്‍ന്നാണ് 49 ബസുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാനായി ഡല്‍ഹിയിലെത്തിയത്.
ഇന്ന് നടക്കുന്ന മഹറാലിക്ക് ശേഷം തുടര്‍ന്ന് സമരപരിപാടി ആസൂത്രണം ചെയ്യാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനം.