X

വിമാന ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ ശ്രമിച്ചു; നഷ്ടമായത് അഞ്ചു ലക്ഷം

താനേ: ആഫ്രിക്കന്‍ രാജ്യമായ കെനിയയിലേക്ക് എടുത്ത യാത്രാ ടിക്കറ്റ് റദ്ദാക്കാന്‍ ശ്രമിച്ച യുവാവിന് നഷ്ടപ്പെട്ടത് അഞ്ചു ലക്ഷം രൂപ. മഹാരാഷ്ട്രയിലെ താനേയിലാണ് സംഭവം. യുവാവും സുഹൃത്തും ചേര്‍ന്ന് കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലേക്ക് യാത്ര ചെയ്യാനായി ടിക്കറ്റെടുത്തു. ഇതിനായി 1.46 ലക്ഷം രൂപ അടക്കുകയും ചെയ്തു. എന്നാല്‍ യാത്ര നടക്കില്ലെന്ന് കണ്ടപ്പോള്‍ റീഫണ്ടിനായി ശ്രമം തുടങ്ങി. എയര്‍ലൈന്‍ വെബ്‌സൈറ്റില്‍ റീഫണ്ട് ഫോം പൂരിപ്പിക്കുകയും ചെയ്തു. എന്നാല്‍ തുക ലഭിക്കാതെ വന്നപ്പോള്‍ ഗുഗിള്‍ വഴി ഒരു ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വിളിച്ചു. തുടര്‍ന്ന് ആ നമ്പറില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫോണില്‍ ഒരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു. ഇതോടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 4.8 ലക്ഷം രൂപ പിന്‍വലിക്കപ്പെടുകയായിരുന്നു. സംഭവത്തില്‍ ഐ.ടി നിയമമനുസരിച്ച് പൊലീസ് കേസെടുത്തു.

webdesk11: