പ്രിന്‍സിപ്പാലിനെ ആദരാഞ്ജലി നല്‍കി അപമാനിച്ച സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. കാസര്‍ഗോഡ് കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലായിരുന്നു സംഭവം. പ്രിന്‍സിപ്പലിന് യാത്രയപ്പ് ദിവസം ആദരാഞ്ജലി ബോര്‍ഡുകള്‍ വച്ച് ശരത് ചന്ദ്രന്‍, അനീസ് മുഹമ്മദ്, എംപി പ്രവീണ്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
മുഹമ്മദ് ഹനീഫ് എസ്.എഫ്.യുടെ ജില്ലാ കമ്മിറ്റിയംഗവും മറ്റു രണ്ടുപേര്‍ സംഘടനയുടെ പ്രവര്‍ത്തകരുമാണ്.അധ്യാപക കമ്മിഷന്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇവര്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിക്കും. സംഭവത്തില്‍ പൊലീസിന് പരാതിയും നല്‍കും. സംഭവവുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്‌മെന്റ് ചേര്‍ന്ന യോഗത്തിലാണ് പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനമുണ്ടായത്. കോളേജ് സ്റ്റാഫ് മുറിയില്‍ പ്രിന്‍സിപ്പല്‍ പി.വി പുഷ്പയ്ക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കുമ്പോഴാണ് ഇവര്‍ കോളേജിന്റെ വരാന്തയില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചത്.
പൊലീസിന്റെ ഭാഗത്ത് നിന്നും വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചിരുന്നു. കോളജില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ ആലോചിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.