15 വർഷത്തെ കാർഷികജോലിക്ക് ശേഷം ഗോത്ര വിഭാഗത്തിൽപെട്ട യുവാവ് മെഡിക്കൽ പ്രവേശനം നേടി ഒഡീഷ റായ്ഗഡ് ജില്ലയിലെ കോന്ത് ഗോത്രവർഗത്തിൽ പെട്ട കൃഷ്ണചന്ദ്രക്കാണ് നീറ്റ് പരീക്ഷയിൽ മെഡിക്കൽ കോഴ്സിന് പ്രവേശനം ലഭിച്ചിരിക്കുന്നത്. കലഹണ്ടി മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് ചേരും. 2008ൽ പ്ലസ് ടു പാസായ ശേഷം 13 വർഷം സ്വന്തം കൃഷിയിടത്തിലും 2 വർഷം അതിഥി തൊഴിലാളിയായും പ്രവർത്തിച്ച ശേഷമാണ് യുവാവ് ഡോക്ടറാകാൻ എത്തുന്നത്.കുടുംബത്തിലെ അഞ്ചുമക്കളിൽ മൂത്തയാളാണ് കൃഷ്ണചന്ദ്രയുടെ പഠന പരിശീലന ചെലവ് ഒരു സംഘടനയാണ് വഹിച്ചത്.
15 വർഷത്തെ കാർഷികജോലിക്ക് ശേഷം എം.ബി.ബി.എസിന് ചേർന്ന് ഗോത്ര യുവാവ്
Tags: medicalstudytribalyouth