X
    Categories: MoreViews

മധുവിന്റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണ കാരണം ആന്തരിക രക്തസ്രാവം

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിന്റെ മരണം മര്‍ദ്ദനമേറ്റാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. ആള്‍ക്കൂട്ടം മര്‍ദ്ദനത്തെ തുടര്‍ന്ന് കൊലപ്പെട്ട മധുവിന്റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മര്‍ദ്ദനത്തില്‍ തലക്കേറ്റ ഗുരുതരമായ പരിക്കില്‍ തലചോചറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനു പുറമെ നെഞ്ചിലും ദേഹത്തും മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നുണ്ട്. ശരീരത്തില്‍ പലയിടത്തും ആന്തരിക രക്തസ്രാവം ഉണ്ടെന്നും പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക വിവരം സൂചിപ്പി്ക്കുന്നു.

മധുവിനെതിരായ ആള്‍ക്കൂട്ട അക്രമവുമായി ബന്ധപ്പെട്ട് 11 പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇനി എട്ടു പേരുടെ അറസ്റ്റുകൂടി രേഖപ്പെടുത്താനുണ്ടെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ കൊലകുറ്റം ചുമത്തി അന്വേഷണം നടത്താനാണ് സാധ്യത.

chandrika: