മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപത്തെ മരത്തില്‍ ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയില്‍.
വയനാട് കല്‍പറ്റ പാറവയല്‍ കോളനി വിശ്വനാഥന്‍ ആണ് മരിച്ചത്. ഭാര്യ ബിന്ദുവിനെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ആശുപത്രി ജീവനക്കാര്‍ മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ മര്‍ദിച്ചതായും തുടര്‍ന്ന് ആശുപത്രിയില്‍നിന്നു കാണാതായതാണെന്നും ഭാര്യാ മാതാവ് ലീല ആരോപിച്ചു. മരണത്തില്‍ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ആശുപത്രിയില്‍നിന്ന് വിശ്വനാഥന്‍ പണവും മൊബൈല്‍ഫോണും മോഷ്ടിച്ചെന്ന് സുരക്ഷാ ജീവനക്കാര്‍ ആരോപിച്ചെന്നാണു കുടുംബം പറയുന്നത്.
തെറ്റ് ചെയ്തിട്ടില്ലെന്നു ആവര്‍ത്തിച്ചിട്ടും ഇവര്‍ യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്തു. തുടര്‍ന്ന് വിശ്വനാഥന്‍ കടുത്ത മാനസിക പ്രയാസത്തിലായിരുന്നെന്നും ലീല പറഞ്ഞു. ശനിയാഴ്ച രാവിലെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.