X

വിചാരണ തടവിലിരിക്കെ മങ്കട സ്വദേശി ജയിലില്‍ മരിച്ചു

ന്യൂഡല്‍ഹി: വിചാരണ തടവുകാരന്‍ ഡല്‍ഹി ജയിലില്‍ മരണപ്പെട്ടു. മലപ്പുറം മങ്കട കടന്നമണ്ണ സ്വദേശി കാതൊടി മുഹമ്മദ് അമീന്‍ (27) ആണ് മരിച്ചത്. തീവ്രവാദ ബന്ധം ആരോപിച്ച് 2021 മാര്‍ച്ചിലാണ് മുഹമ്മദ് അമീനെ എന്‍.ഐ.എ. കസ്റ്റഡിയിലെടുത്തത്. ഡല്‍ഹി മണ്ഡോലി ജയിലില്‍ വിചാരണ തടവുകാരനായി കഴിയുകയായിരുന്നു.

കേസില്‍ കോടതി വിചാരണ ആരംഭിക്കാനിരിക്കെയാണ് അമീന്‍ മരണപ്പെട്ടത്. ശക്തമായ തലവേദനയും, ചര്‍ദ്ദിയും കാരണം അമീന്‍ ഡല്‍ഹിയില്‍ ജി.ടി.ബി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ പിന്നീട് ഇത് മൂര്‍ഛിച്ചതാണ് മരണ കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. മൃതദേഹം ഡല്‍ഹി ജി.ടി.ബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Test User: