X

പാസ്‌പോര്‍ട്ടിന്റെ നിറംമാറ്റ നടപടി പ്രവാസികളോടുള്ള വിവേചനമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ടിന്റെ നിറം അടക്കം പരിഷ്‌കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രാഹുല്‍ ഗാന്ധി. പാസ്‌പോര്‍ട്ടിന്റെ നിറം ഓറഞ്ച് ആക്കുന്നത് പ്രവാസികളോടുള്ള വിവേചനമാണെന്നും ഈ നടപടി ബി.ജെ.പിയുടെ വിഭജന മനോഭാവം പ്രകടമാക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിലവില്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഔദ്യോഗിക പാസ്‌പോര്‍ട്ടുകളൊഴികെ എല്ലാത്തിനും കടുംനീല പുറംചട്ടയായിരുന്നു. എന്നാല്‍ എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള (ഇ.സി.ആര്‍) പാസ്പോര്‍ട്ടുകള്‍ക്ക് ഓറഞ്ച് നിറം നല്‍കാനാണ് വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനം. എമിഗ്രേഷന്‍ ആവശ്യമില്ലാത്തവര്‍ക്ക് നീല കവര്‍ തുടരും.

ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികളെ രണ്ടാംകിട പൗരന്‍മാരായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് രാഹുല്‍ മുന്നറിയിപ്പ് നല്‍കി. പ്രവാസികളെ തരംതിരിക്കുന്നത് തെറ്റായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. പാസ്‌പോര്‍ട്ട് ഉടമയുടെ മേല്‍വിലാസവും എമിഗ്രേഷന്‍ സ്റ്റാറ്റസും പാസ്‌പോര്‍ട്ടിന്റെ അവസാനപേജില്‍ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.

chandrika: