ഭുവനേശ്വര്‍: ഒഡീഷയിലെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളായ ദിലീപ് റായ്, ബിജോയ് മൊഹപാത്ര എന്നിവര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗങ്ങളാണ് ഇവര്‍. തങ്ങളെ വെറും കാഴ്ചവസ്തുക്കളാക്കുന്നുവെന്നാരോപിച്ചാണ് രാജി.
സംസ്ഥാനത്തെ ബി.ജെ.പി നേതാക്കന്മാര്‍ സീറ്റ് നിഷേധിക്കപ്പെടും എന്ന കാരണത്താല്‍ പാര്‍ട്ടിയില്‍ ഉള്ള നിരവധി പ്രശ്നങ്ങള്‍ പുറത്ത് പറയാന്‍ ഭയക്കുകയാണെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് എഴുതിയ രാജിക്കത്തില്‍ ഇരുവരും ആരോപിച്ചു.
റൂര്‍ഖല നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയ ദിലീപ് റായ് തന്റെ നിയമസഭാ അംഗത്വവും രാജിവെച്ചിട്ടുണ്ട്. കടുത്ത മനോവേദനയോട് കൂടിയാണ് താന്‍ ഈ തീരുമാനം എടുത്തതെന്ന് റായ് പിന്നീട് ട്വീറ്റ് ചെയ്തു. സ്പീക്കര്‍ പ്രദീപ് അമതിനെ കണ്ട അദ്ദേഹം രാജിക്കത്ത് കൈമാറി. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ സുന്ദര്‍ഗര്‍ ലോക്സഭാ സീറ്റില്‍ ദിലീപ് റായ്യുടെ രാജി ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.