മുക്കം-താമരശ്ശേരി റൂട്ടില്‍ അഗസ്ത്യമുഴി അങ്ങാടിയിലും മുക്കം പോലീസ് സ്‌റ്റേഷനടുത്തും റോസ് തിയേറ്റേറും മുങ്ങി.
അരീക്കോട് ഭാഗത്ത് നിന്നു താമരശ്ശേരിക്കുള്ള വാഹനങ്ങള്‍ പി സി റോഡില്‍ നിന്ന് ബൈപ്പാസ് വഴി മമ്പറ്റയിലെത്തി വട്ടോളിപ്പറമ്പ് , മുത്തേരി വഴി പോകാം.മുക്കത്ത് നിന്നും കൂടരഞ്ഞിയിലേക്ക് പോവുന്നതിന് ഓടത്തെരുവ് നിന്നും പട്ടര്‍ ചോല > മലാംകുന്ന് > മുരിങ്ങം പുറായി > തേക്കും കുറ്റി > മരഞ്ചാട്ടി > കൂടരഞ്ഞി (വലിയ വാഹനങ്ങളും, കാറുകളും കടന്ന് പോകില്ല പട്ടര്‍ ചോല കോണ്‍ഗ്രീറ്റ് റോഡില്‍ )
കൂടരഞ്ഞി > പുന്നക്കല്‍> പുല്ലൂരാം പാറ > ആനക്കാം പൊയിലിലെത്താം.
മുരിങ്ങം പുറായില്‍ നിന്നും > തേക്കും കുറ്റി കഴിഞ്ഞ് തോട്ടക്കാട് വഴി തോട്ടു മുക്കത്തെത്താം.
തൊണ്ടയാട് ബൈപ്പാസ് മുതല്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് വരെ വലിയ തടസ്സങ്ങളില്ല.