X

ഹൈദരാബാദ് മലയാളികളുടെ യാത്രാദുരിതം: എ.ഐ. കെ.എം.സി.സി നേതാക്കൾ റെയിൽവേ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

ഹൈദരാബാദ്: കേരള൦ ഹൈദരാബാദ് ട്രൈൻ സർവ്വീസ് വർദ്ധിപ്പിക്കണ൦ എന്ന ആവശ്യം നേരിട്ട് അറിയിക്കാൻ എ.ഐ. കെ.എം.സി.സി ഹൈദരാബാദ് ഭാരവാഹികൾ റെയിൽവേ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. സൗത്ത് സെൻട്രൽ റെയിൽവേ സെക്ഷൻ സെക്കന്ദരാബാദ് റെയിൽവേ ജനറൽ മാനേജർക്ക് നിവേദനം കൈമാറി, പ്രതിസന്ധി കൃത്യമായി മനസ്സിലാക്കിയ അദ്ദേഹം ആവശ്യമായ ഇടപെടലുകൾ നടത്താൻ ശ്രമിക്കുമെന്ന് നേതാക്കൾക്ക് ഉറപ്പു നൽകി.

അതോടൊപ്പം സെൻട്രൽ റെയിൽവേ അതോറിറ്റിയിലേക്കും പ്രസ്തുത നിവേദനം അയക്കാൻ തീരുമാനമുണ്ട്, പാർലമെൻറ് അംഗങ്ങളായ ഇടി മുഹമ്മദ് ബഷീർ, അബ്ദുൽ വഹാബ്, ഡോ.അബ്ദുസമദ് സമദാനി എന്നിവർക്കും നിവേദനം അയച്ചിട്ടുണ്ട്. സാധാരണഗതിയിലും അത്യാവശ്യഘട്ടങ്ങളിലും ഹൈദരാബാദിൽ ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളും നാട്ടിൽ പോകാൻ കൺഫേ൦ഡ് ടിക്കറ്റ് കിട്ടാതെ പ്രയാസപ്പെടുന്നത് സ്ഥിരം കഥയാണ്.

നിലവിൽ ലഭ്യമായ ശബരി എക്സ്പ്രസ്, കാച്ചിക്കുട എക്സ്പ്രസ് ട്രെയിനുകൾ മാസങ്ങൾക്ക് മുമ്പേ സീറ്റ് അവൈലബിലിറ്റി പൂർണമാകാറാണ് പതിവ്. പൊതു അവധി, ആഘോഷ സമയങ്ങളിൽ അസാധാരണമായ തിരക്കു൦ അനുഭവപ്പെടാറുണ്ട്, മറ്റു പല സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ യാത്ര നടത്തുന്നുണ്ടെങ്കിലും അത്തരം സൗകര്യങ്ങളും ഹൈദരാബാദിൽ നിന്നും ഇല്ല എന്നതും റെയിൽവേ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. എ.ഐ. കെ.എം.സി.സി പ്രസിഡന്റ് മജീദ് കോക്കൂർ, ജനറൽ സെക്രട്ടറി നൗഫൽ ചോലയിൽ, ട്രഷറർ മുസ്തഫ ശാകിർ, നിസാമുദ്ദീൻ തുടങ്ങിയവർ സ൦ബന്ധച്ചു.

webdesk14: