ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ശാഖകള്‍ക്ക് വിലക്കുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നതിനെ കര്‍ശന വിലക്കേര്‍പ്പെടുത്തി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇത് സംബന്ധിച്ച് നേരത്തെ ഒരു ഉത്തരവുണ്ടായിരുന്നു. ഇത് പലയിടത്തും പാലിക്കാത്തതിനെ തുടര്‍ന്നാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കും അല്ലാതെ ക്ഷേത്രങ്ങളില്‍ മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയില്ല. ആയുധം ഉപയോഗിച്ചോ അല്ലാതെയോ കായിക പരിശീലനത്തിനും മറ്റോ ക്ഷേത്രത്തിന്റെ സാധനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലേന്നും ഉത്തരവില്‍ പറയുന്നു.

webdesk11:
whatsapp
line