X
    Categories: keralaNews

ട്രാന്‍സ്‌ജെന്‍ഡര്‍ പ്രസവം: ചന്ദ്രികക്ക് സോഷ്യല്‍ മീഡിയയില്‍ പ്രശംസാപ്രവാഹം

കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ‘ട്രാന്‍സ്‌ജെന്‍ഡറെന്നവകാശപ്പെട്ട യുവതി പ്രസവിച്ചു ‘എന്ന വാര്‍ത്തക്ക് ചന്ദ്രികക്ക് പ്രശംസാപ്രവാഹം. സ്ത്രീതന്നെയാണ ്പ്രസവിച്ചതെന്ന് ചന്ദ്രിക തുറന്നെഴുതിയതാണ് പ്രശംസക്ക് കാരണം. പുരുഷനാകാനായി സ്തനം എടുത്തുകളഞ്ഞ യുവതിയാണ് പ്രസവിച്ചത്. സ്തനം മാറ്റിയെങ്കിലും സ്ത്രീയുടെ ഗര്‍ഭപാത്രം അടക്കമുള്ളവ പ്രവര്‍ത്തനക്ഷമമായിരുന്നതാണ ്ഗര്‍ഭധാരണത്തിനും പ്രസവത്തിനും കാരണം. എന്നാല്‍ മറ്റ് മാധ്യമങ്ങളെല്ലാം യുവാവ് പ്രസവിച്ചുവെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്.
ചന്ദ്രികയുടെ വാര്‍ത്തയെ പ്രശംസിച്ച കുറിപ്പുകളിലൊന്ന്:

ചന്ദ്രികദിന പത്രത്തിന് നന്ദി. നമ്മുടെ നാട്ടില്‍ നിരവധി പത്രങ്ങളുണ്ട് , പ്രസവിച്ചത് പെണ്ണാണെന്ന യാഥാര്‍ത്ഥ്യം പറഞ്ഞത് ചന്ദ്രിക മാത്രം , വിവാദമായ ട്രാന്‍സജെന്റര്‍ പുരുഷന്‍ പ്രസവിച്ചുവെന്ന ലോക പൊട്ടത്തരം മറ്റു എല്ലാ പത്രങ്ങളും ആഘോഷിക്കുകയായിരുന്നു , ചോറ് തിന്നുന്ന ഏതൊരാള്‍ക്കും കൊച്ച് കുട്ടികള്‍ക്ക് വരെ അറിയുന്ന കാര്യമാണ് ഒരു സ്ത്രീക്ക് മാത്രമേ പ്രസവിക്കുവാന്‍ കഴിയുകയൊള്ളുവെന്നത് . സ്ത്രീകളാണ് പ്രസവിക്കാറ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത് അവരിലൂടെയാണ് ജന്മമനാ ശാരീരികമായി സ്ത്രീയുടെ എല്ലാ അവയവങ്ങളുമായി ജനിച്ച വ്യക്തി ഞാന്‍ പുരുഷനാണന്ന് വാദിച്ച് തന്റെ സ്തനം മുറിച്ച് മാറ്റുന്നു , ഗര്‍ഭാശയം എടുത്ത് മാറ്റാത്തത് കൊണ്ട് തന്റെ കൂടെ ജീവിക്കുന്ന (താന്‍ സ്വയം സ്ത്രീയാണന്ന് പ്രഖ്യാപിച്ച ) പുരുഷനില്‍ നിന്നും അവര്‍ ഗര്‍ഭിണിയായി , പ്രസവിക്കുന്നു ഈ പ്രക്രിയ സ്വാഭാവികം. ഒരാളുടെ ജെന്‍ഡര്‍ എത്ര മറച്ച് പിടിച്ചാലും പടച്ചവന്‍ സൃഷ്ടിച്ച പ്രകൃതം കൃത്ത്യമായി പുറത്ത് വരിക തന്നെ ചെയ്യും . കുടുബ വ്യവസ്ഥയെ മുച്ചൂടും തകര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന നവ ലിബറലിസത്തെ പാഠ പുസ്തകങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും ഒളിച്ച് കടത്താന്‍ ശ്രമിക്കുന്നവരെ നാം കരുതിയിരിക്കണം ‘

 

 

Chandrika Web: