പൊളിക്കാന്‍ വെച്ച കെഎസ്ആര്‍ടിസി ലോഫ്‌ളോര്‍ ബസ്സുകളില്‍ ക്ലാസ് മുറികള്‍ സജ്ജീകരിക്കാന്‍ ഉദ്ദേശിക്കുന്നതായി ഗതാഗതമന്ത്രി ആന്റണി രാജു. പൊളിക്കാന്‍ വെച്ച ബസുകള്‍ പല വകുപ്പുകള്‍ക്കും നല്‍കുന്നുണ്ട്. മണക്കാട് ടിടിഐ ക്കാണ് ആദ്യം ബസ്സുകള്‍ നല്‍കുന്നത്.
വളരെ തുച്ഛമായ വില മാത്രമേ പൊളിച്ചാല്‍ കിട്ടുകയുള്ളൂ, എന്നാല്‍ ബസ്സുകള്‍ ക്ലാസ് മുറികള്‍ ആക്കി മാറ്റുന്നത് നല്ല നിര്‍ദ്ദേശം ആണെന്നും പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കിയശേഷം വിപുലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.