X

ഗുഡ്‌സ് വാഹനങ്ങള്‍ക്ക് ഏത് നിറവും അടിക്കാമെന്ന് ഗതാഗതവകുപ്പ്

ചരക്കുവാഹനങ്ങള്‍ക്കു മുന്നിലും പിന്നിലും മഞ്ഞനിറം വേണമെന്ന നിബന്ധന ഗതാഗതവകുപ്പ് ഒഴിവാക്കി. ഓറഞ്ച് ഒഴികെ ഏതുനിറവും ഉപയോഗിക്കാം. കേരള മോട്ടോര്‍വാഹനനിയമത്തിലാണ് മാറ്റം വരുത്തിയത്.

രാത്രിയിലും വെളിച്ചം കുറഞ്ഞ സമയങ്ങളിലും പെട്ടെന്ന് കണ്ണില്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് മഞ്ഞനിറം നല്‍കിയിരുന്നത്. എന്നാല്‍, ഓള്‍ ഇന്ത്യാ പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് കളര്‍കോഡ് ഒഴിവാക്കിയ കേന്ദ്രഭേദഗതി സംസ്ഥാനവും സ്വീകരിക്കുകയായിരുന്നു.

അപകടസാധ്യത വര്‍ധിപ്പിക്കുന്നതാണ് ഈ തീരുമാനം. നിയമഭേദഗതിയെത്തുടര്‍ന്ന് കറുത്തനിറംവരെ ഉപയോഗിക്കാനാകും. വെളിച്ചം അധികം പ്രതിഫലിപ്പിക്കാത്ത മാറ്റ് ഫിനിഷ്
പെയിന്റ് ഉപയോഗിച്ച വാഹനങ്ങള്‍ മിക്കപ്പോഴും കണ്ണില്‍പ്പെടാറില്ലെന്ന് െ്രെഡവര്‍മാര്‍ പരാതിപ്പെടാറുണ്ട്. ഓറഞ്ചുനിറം നിര്‍ബന്ധമായ പ്രെട്രോളിയം, രാസമിശ്രിതങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങളുടെ വശങ്ങളില്‍ വെള്ളനിറം ഉപയോഗിക്കാനും ഭേദഗതിയിലൂടെ അനുമതി നല്‍കിയിട്ടുണ്ട്.

 

webdesk13: