തിരുവനന്തപുരം: ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ അഴിമതി നടന്നെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ പ്രതിഷേധമുയര്‍ത്തി. നിയമസഭ ചോദ്യോത്തരവേളയിലാണ് പ്രതിപക്ഷ പ്രതിഷേധമുണ്ടായത്. മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
ചോദ്യോത്തരവേളയില്‍ വിഡി സതീശനാണ് ട്രാന്‍സ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്. ഇതില്‍ അഴിമതി ഉണ്ടെന്നാണ് വിഡി സതീശന്‍ പറഞ്ഞു. എന്നാല്‍ ട്രാന്‍സ്ഗ്രിഡ് പദ്ധതി കേരളത്തില്‍ നടപ്പാക്കിയ ഏറ്റവും ശാസ്ത്രീയ അഴിമതി ആണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.
ത്രികക്ഷി കരാറിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. കേരള ചരിത്രത്തില്‍ ഇത്ര വലിയ അഴിമതി നടന്നിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതേ തുടര്‍ന്ന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയുമായിരുന്നു.
ഇത്തരം ആരോപണം ഉന്നയിച്ചു കൊണ്ടിരുന്നാല്‍ വികസനത്തിന് തടസ്സമാകുമെന്നാണ് എംഎം മണി മറുപടി നല്‍കി.