യൂണിവേഴ്സിറ്റികളെ സിപിഎം സെല്ലുകള്‍ ആയി മാറ്റാന്‍ ശ്രമിക്കുന്നു എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. ആരോപണ വിധേയമായ എല്ലാ നിയമനങ്ങളും റദ്ദാക്കി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം, പിന്‍വാതില്‍ നിയമനങ്ങളുടെ നീണ്ട നിരയാണ് കാണാനാവുന്നത് കേവലം ഇത് മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം അല്ല പ്രശ്നം, അക്കാദമിക് വിഷയങ്ങളില്‍ സിപിഎം ഇടപെടുന്നതാണ് യഥാര്‍ത്ഥ പ്രശ്നം വിഡി സതീശന് വ്യക്തമാക്കി. തെറ്റായ വിസി നിയമനത്തില്‍ ഗവര്‍ണര്‍ ഒപ്പിട്ടതും തെറ്റായിപ്പോയി എന്നും സതീശന് പറയുന്നു.
അതേസമയം വഖഫ് ബോര്‍ഡ് വിഷയത്തില്‍ മുസ്ലിം ലീഗിന്റെ അഭിപ്രായം തന്നെയാണ് യുഡിഎഫിന് ഉള്ളതെന്നും വിഡി സതീശന് വ്യക്തമാക്കി.