ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഹർഷിത അട്ടല്ലൂരി പൊലീസ് ആസ്ഥാനത്ത് ഐജിയാകും. എസ്. ശ്യാംസുന്ദറിനെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു. ദക്ഷിണമേഖല ഐജി ജി.സ്പർജൻ കുമാറിന് സുരക്ഷാ വിഭാഗത്തിന്റെ അധിക ചുമതല.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഐ ജി അക്ബറിനെ എറണാകുളം ക്രൈംസിലേക്ക് മാറ്റി. ഐ ജി എസ് ശ്യാംസുന്ദറാണ് പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. എ ഐ ജി നാരായണൻ ടി വയനാട് പൊലീസ് മേധാവിയാകും. പത്മം സിംഗിനും ഡി ശില്പയ്ക്കും സ്ഥലംമാറ്റമുണ്ട്.