ക്രിപ്‌റ്റോ കറന്‍സി വഴിയുള്ള കോടികളുടെ ഇടപാടില്‍ തട്ടിപ്പ് നടത്തിയ നാല് സിപിഎം പ്രവര്‍ത്തകരെ പുറത്താക്കി. പടിയോട്ടുചാല്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എം അഖില്‍, സേവിയര്‍, റാംഷാ പടിയോട്ടുചാല്‍ ബ്രാഞ്ച് കമ്മിറ്റി അംഗം കെ സകേഷ് എന്നിവരെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.
ഘടകകക്ഷി നേതാവിന്റെ മകനുമായി ചേര്‍ന്ന് നടത്തിയ ക്രിപ്‌റ്റോ ട്രേഡിങ് ഇടപാടിലാണ് നടപടി. ഇടപാടിലെ ലാഭവിഹിതവുമായി ബന്ധപ്പെട്ട് തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് ലഭിച്ച പരാതിയിലാണ് നിലവില്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.