കൊച്ചി: തുറവൂരിനും വയലാറിനും ഇടയില്‍ പാളത്തിലേക്ക് മരം വീണതിനെ തുടര്‍ന്ന് ആലപ്പുഴഎറണാകുളം പാതയില്‍ മണിക്കൂറുകളോളം തീവണ്ടി ഗതാഗതം തടസപ്പെട്ടു. വന്‍ മരണാണ് പാളത്തില്‍ വീണത്. ഇതേ തുടര്‍ന്ന് ഇത് നീക്കം ചെയ്യാനും ഏറെ സമയമെടുത്തു. ആലപ്പുഴ വഴി പോകേണ്ടിയിരുന്ന തീവണ്ടികളെല്ലാം കോട്ടയം വഴി തിരിച്ചുവിട്ടു. കോഴിക്കോട് നിന്നുള്ള ജനശതാബ്ദി എക്‌സ്പ്രസ്, കൊച്ചുവേളിബെംഗളൂരു എക്‌സ്പ്രസ് എന്നിവയാണ് കോട്ടയം വഴി തിരിച്ചുവിട്ടത്. ധന്‍ബാദ് എക്‌സ്പ്രസ്, ഗുരുവായൂര്‍ പാസഞ്ചര്‍ എന്നിവ മണിക്കൂറുകളോളം എറണാകുളത്ത് പിടിച്ചിട്ടു. എറണാകുളംകായംകുളം, കായംകുളംഎറണാകുളം എന്നീ പാസഞ്ചറുകള്‍ റദ്ദാക്കി. മഴയെ തുടര്‍ന്ന് കൊച്ചുവേളിഅമൃത്സര്‍ സൂപ്പര്‍ഫാസ്റ്റ് 13 മണിക്കൂറോളം വൈകിയാണ് ഓടിയത്. ഇന്ന് രാത്രി 8.30ന് പുറപ്പെടേണ്ട എറണാകുളംഓഖ എക്‌സ്പ്രസ് വ്യാഴാഴ്ച രാവിലെ 7.20നാണ് പുറപ്പെടുക.
ട്രാക്കില്‍ മരം വീണു; തീവണ്ടി ഗതാഗതം തടസപ്പെട്ടു
Tags: heavy raintrain journey