X

ട്രയിന്‍: പ്രധാന സര്‍വീസുകളുടെ സമയക്രമത്തില്‍ മാറ്റം

പാലക്കാട്: ട്രയിനുകളുടെ വേഗം വര്‍ധിപ്പിച്ചതിനാല്‍ പ്രധാന സര്‍വീസുകളുടെ സമയത്തില്‍ മാറ്റം വരുത്തിയതായി ദക്ഷിണ റെയില്‍വെ അധികൃതര്‍ അറിയിച്ചു. പുതിയ സയമ പട്ടികയില്‍ കൊച്ചുവേളിയില്‍ നിന്ന് മംഗലാപുരത്തേക്കും തിരിച്ചും ആഴ്ചയില്‍ രണ്ടു സര്‍വീസ് നടത്തുന്ന അന്ത്യോദയ എക്‌സ്പ്രസിനെയും ചേര്‍ത്തിട്ടുണ്ട്.

വ്യാഴാഴ്ചയും ശനിയാഴ്ചയും രാത്രി ഏട്ടേകാലിനാണ് കൊച്ചുവേളിയില്‍ നിന്ന് ഈ ട്രയിന്‍ പുറപ്പെടുക. കൊല്ലം, ആലപ്പുഴ, എറണാകുളം സൗത്ത്, തൃശൂര്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.
അതേസമയം, തിരുവനന്തപുരം-പാലക്കാട് അമൃത എക്‌സ്പ്രസ് പൊള്ളാച്ചി, പഴനി വഴി മധുര വരെ നീട്ടിയിട്ടുണ്ട്. ദിവസവും രാത്രി പത്തരക്ക് തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് ആരംഭിക്കുന്ന
ട്രയിന്‍ അടുത്ത ദിവസം ഉച്ചക്ക് 1.10നാണ് മധുരയിലെത്തുക. മധുരയില്‍ നിന്ന് ഉച്ചക്ക് 3.45ന് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 6.25ന് തിരുവനന്തപുരത്തെത്തും. ചെന്നൈ എഗ്മോറില്‍ നിന്ന് തിരുവനന്തപുരം വരെയുണ്ടായിരുന്ന അനന്തപുരി എക്‌സ്പ്രസ് കൊല്ലം വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

പ്രധാന സമയക്രമം ഇവയാണ്

1. പാലക്കാട് മെമു-66612
നിലവിലെ സമയം: ഉച്ചക്ക് 2.55, പുതുക്കിയത്: 3.10

2. നിസാമുദ്ദീന്‍ എക്‌സ്പ്രസ് -12617
നിലവിലെ സമയം: രാവിലെ 10.45, പുതുക്കിയത് 10.50

3. അജ്മീര്‍ എക്‌സ്പ്രസ് -12977
നിലവിലെ സമയം: രാത്രി 8.05, പുതുക്കിയത്: 8.25

4. പട്‌ന എക്‌സ്പ്രസ് -22643
നിലവിലെ സമയം: വൈകിട്ട് 5.10, പുതുക്കിയത്: 5.15

5. പട്‌ന എക്‌സ്പ്രസ്-16359
നിലവിലെ സമയം: രാത്രി 11, പുതുക്കിയത് 11.30

6. നിലമ്പൂര്‍ പാസഞ്ചര്‍ – 56362
നിലവിലെ സമയം: രാവിലെ 7.20, പുതുക്കിയത് 7.25

7. കാരക്കല്‍ എക്‌സ്പ്രസ് – 16188
നിലവിലെ സമയം: രാവിലെ 10.10, പുതുക്കിയത് 10.15

അതേസമയം, ട്രാക്കില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ പാലക്കാട് ജംഗ്ഷനും ഷൊര്‍ണൂറിനുമിടക്ക് കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ മെമു സര്‍വീസ് ഇന്നു മുതല്‍ ഈ മാസം പത്തു വരെ ഭാഗികമായി റദ്ദാക്കി. കോഴിക്കോട്-കണ്ണൂര്‍ പാതയില്‍ അറ്റകുറ്റ പണിയെത്തുടര്‍ന്ന് കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ ട്രയിന്‍ തിങ്കളാഴ്ച ഒഴികെ ദിവസങ്ങളില്‍ പൂര്‍ണമായും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വെ അധികൃതര്‍ അറിയിച്ചു.

chandrika: